Kodiyathur
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’.

കൊടിയത്തൂർ: കുട്ടികളിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ പോഷകമൂല്യങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു.
അടിസ്ഥാനശാസ്ത്ര വിഷയത്തിന്റെ ഭാഗമായി നടത്തിയ പരിപാടിക്ക് അധ്യാപകൻ അബ്ദുൽ നസീർ മണക്കാടിയിൽ നേതൃത്വം നൽകി. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം ചെലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ഉറപ്പാക്കാം എന്ന് കുട്ടികൾക്ക് പ്രായോഗികമായി മനസ്സിലാക്കി കൊടുക്കാനാണ് ഈ പരിപാടി ലക്ഷ്യമിട്ടത്.







