Karassery

കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മുസ്‌ലിംലീഗ് മാർച്ച് നടത്തി

കാരശ്ശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കർഷകർക്ക് വളം വിതരണം വൈകിച്ചു, ആശവർക്കർ നിയമനത്തിൽ പക്ഷപാതം എന്നിവ ആരോപിച്ചാണ് മാർച്ച് നടത്തിയത്. പഞ്ചായത്ത് ഓഫീസിനു മുൻപിൽ മാർച്ച് പോലീസ് തടഞ്ഞു.

ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി മാർച്ച് ഉദ്ഘാടനംചെയ്തു. മുസ്‌ലിം ലീഗ് കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് പി.എം. സുബൈർ ബാബു അധ്യക്ഷനായി. ജന. സെക്രട്ടറി സലാം തേക്കുംകുറ്റി, ട്രഷറർ പി.സി. ബഷീർ, നിയോജകമണ്ഡലം വൈ.പ്രസിഡന്റ് യൂനുസ് പുത്തലത്ത്, യൂത്ത് ലീഗ് ജില്ലാസെക്രട്ടറി എം.ടി. സെയ്ദ് ഫസൽ, പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ കെ. കോയ, കർഷകസംഘം നിയോജകമണ്ഡലം പ്രസിഡൻറ് നടുക്കണ്ടി അബൂബക്കർ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീർ ആലിങ്ങൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അമിന ബാനു , ഹസീന ബഷീർ, സീനത്ത് കവണഞ്ചേരി, ഖത്തർ തിരുവമ്പാടി നിയോജകമണ്ഡലം കെ.എം.സി.സി. പ്രതിനിധി ആലിക്കുഞ്ഞി ഫൈസി, നിസാം കാരശ്ശേരി, അലി വാഹിദ്, എം.ടി. മുഹസിൻ തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button