Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ 2026 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ ക്യാൻസർ സെൻ്ററുമായി സഹകരിച്ച് ജീവദ്യുതി എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സ്കൂളിലെ സീനിയർ അദ്ധ്യാപിക മേരി ഷൈല സ്വാഗതമാശംസിച്ച ചടങ്ങിൽ എം.വി.ആർ ക്യാൻസർ സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ.ആമിൽ ഹാരിസ് ജീവദ്യുതി രക്തദാന ക്യാമ്പിൻ്റെ ലക്ഷ്യം വിശദീകരിച്ചു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ജീവദ്യുതി ക്യാമ്പിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ഫാ.ജോൺ ഒറവങ്കര അദ്ധ്യക്ഷനായ പരിപാടിയിൽ സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആഷ മോഹൻലാൽ സി,ഹോപ് കോർഡിനേറ്റർ ഷംസുദ്ദിൻ മുറമ്പാത്തി, സാന്ത്വന ബിന്നി,വൈഗ മനോജ് എന്നിവർ ആശംസകൾ നേർന്നു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീലിയ തോമസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയറിയിച്ചു.

ക്യാമ്പിൽ 108 സുമനസ്സുകൾ ‘രക്തദാനം മഹാദാനം’ പദ്ധതിയുമായി സഹകരിച്ച് രക്തദാനം ചെയ്തു.എൻ.എസ്.എസ് വിദ്യാർത്ഥികൾ രക്തദാന ക്യാമ്പ് സംഘാടക ചടങ്ങുകൾക്ക് നേതൃത്വം നൽകി.സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും രക്തദാന ക്യാമ്പ് പദ്ധതിയിൽ പങ്കാളികളായി.

സ്കൂളിലെ അദ്ധ്യാപകനായ സെലസ്റ്റിൻ ഷാരോൺ ടോം,അനദ്ധ്യാപകരായ സജി അബ്രഹാം,അലൻ ആൻ്റണി,എൻ.എസ്.എസ് ലീഡേഴ്സായ ഷാരോൺ ഷാജി,ഫൗസ്റ്റീന മരിയ സാജൻ,ആദിൽ ശ്യാം,വൈഗ മനോജ്,ശിഖ മോൾ ഷാജി,ജിയോ തോമസ്,അബിൻ ബാബു,സ്കൗട്ട്സ് & ഗൈഡ്സ് ലീഡേഴ്സായ ഏബൻ ബിജോ,എബ്രിഡ് ജീവൻ,ഡിജോ ഡോൺ ജോസഫ്,ഡിറ്റോ ഡോൺ ഫ്രാൻസിസ്,നിജിൽ വി ബിജു,ജോം മനോജ്,അനന്യ രവി,അലീന റോയി,ദിവ്യ ജോസ്,അജന വിനോദ്,അബിമ ഷനീഷ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button