Kodanchery

കോടഞ്ചേരി മഹാത്മ കേരഫെഡറേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി:മഹാത്മ കേരഫെഡറേഷൻ ഓഫീസ് നെല്ലിപ്പൊയിലിൽ ഫെഡറേഷൻ പ്രസിഡന്റ് മോളി ജോർജ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഫെഡറേഷൻ സെക്രട്ടറി രാമൻകുട്ടി സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ.എം ബേബി അധ്യക്ഷത വഹിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ വിൽസൻ തറപ്പേൽ മുഖ്യപ്രഭാഷണം നടത്തി.

നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോനസമിതി പ്രസിഡന്റ് മനോജ് കുര്യൻ , കുരങ്ങൻപാറ സിപിഎസ് പ്രസിഡന്റ് സേവ്യർ കിഴക്കേകുന്നേൽ, മൈക്കാവ് സി പി എസ് പ്രസിഡന്റ് സി. കെ ജോയി,മീൻമുട്ടി സിപിഎസ് പ്രസിഡന്റ് ജോമിച്ചൻ കാരിക്കുഴി , കുരേട്ടുപാറ സി പി എസ് പ്രസിഡന്റ് ജസ്റ്റിൻ കരിനാട്ട് , മുറംപാത്തി സിപിഎസ് പ്രസിഡണ്ട് ഏലിയാസ് പാടത്ത്കാട്ടിൽ , സാബു മനയിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും കേരഫെഡറേഷൻ ട്രഷർ എ.കെ ജേക്കബ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button