Kodanchery

മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പും അദാലത്തും സംഘടിപ്പിച്ചു.

കോടഞ്ചേരി ചർച്ച് പാരിഷ് ഹാളിൽ നടന്ന പരിപാടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ വിലയിരുത്തുന്നതിനും അർഹരായവർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Back to top button