Kodanchery

താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ

കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി.

കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ നടന്ന താമരശ്ശേരി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ സെന്റ് ജോസഫ് എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി. വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ കാഴ്ചവച്ച മികച്ച പ്രകടനമാണ് ഈ അഭിമാനകരമായ നേട്ടത്തിന് വഴിയൊരുക്കിയത്.

അതോടൊപ്പം, താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ച് ഫസ്റ്റ് റണ്ണറപ്പായി. ഇരു മേളകളിലെയും മികച്ച നേട്ടം സ്കൂളിന്റെ അക്കാദമിക മികവിനും വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിനുമുള്ള അംഗീകാരമായി.
മേളകളിൽ വിജയികളായ വിദ്യാർഥികൾക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്,കണ്ണോത്ത് ഇടവക വികാരി ഫാ. ബിനു പുളിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .

വിജയികളായ വിദ്യാർഥികളെ പ്രധാനാധ്യാപിക ജിസ്ന ജോസ്, സ്കൂൾ മാനേജർ ഫാ. ജോൺ ഒറവങ്കര, പി.ടി.എ. പ്രസിഡന്റ് സിബി ഫ്രാൻസിസ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button