Kodanchery
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു

കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.
പദ്ധതി പ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ:
കൂൺ കൃഷി (100 ബെഡ്): ഒരു യൂണിറ്റിന് 11,250 രൂപ സബ്സിഡി ലഭിക്കും. ആകെ 3 യൂണിറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.
വെർമി കമ്പോസ്റ്റ്: ഒരു യൂണിറ്റിന് 40,000 രൂപ സബ്സിഡി നിരക്കിൽ ഒരു യൂണിറ്റ് അനുവദിക്കും.
പദ്ധതിയിൽ താല്പര്യമുള്ള കർഷകർ എത്രയും വേഗം കോടഞ്ചേരി കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു







