Kodanchery
മാതൃവേദി താമരശ്ശേരി രൂപത മാർഗ്ഗംകളി മത്സരം സംഘടിപ്പിച്ചു

കോടഞ്ചേരി : സീറോ മലബാർ താമരശ്ശേരി രൂപത മാതൃവേദി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ രൂപത തല മാർഗ്ഗംകളി മൽസരം സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി മത്സരിച്ച ടീമുകളിൽ യഥാക്രമം സേക്രട്ട് ഹാർട്ട് ചർച്ച് മുക്കം, സെന്റ് ജോസഫ്സ് ചർച്ച് ദേവഗിരി, ഫാത്തിമ മാതാ ചർച്ച് മരിയാപുരം എന്നി യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ വിതരണം ചെയ്തു. രൂപതാ പ്രസിഡണ്ട് എൽസമ്മ കെ സി ചേർത്തലയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, രൂപത ഡയറക്ടർ ഫാ.ജിനോയ് പനയ്ക്കൽ, ഫാ ജെറാൾഡ് പല്ലാട്ട്, സിസ്റ്റർ വിമല ജോസ് എസ് എച്ച്, സ്വപ്നാ ഗിരീഷ്, ഷേർളി ഷാജി, സീന തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.







