Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് നൂറാംതോട് എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ

കോടഞ്ചേരി : നൂറാംതോട് എ.എം. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ മനോരമ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ചു. തദ്ദേശ ഭരണ സംവിധാനങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് കുട്ടികൾ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി സംവദിച്ചു. പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ, ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, ഒരു പരാതി എങ്ങനെ നൽകാം, വികസന പ്രവർത്തനങ്ങൾ എങ്ങനെ നടപ്പിലാക്കുന്നു തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ ചോദിച്ചറിഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്ക് അധികൃതർ വിശദമായി മറുപടി നൽകി.

ഓഫീസിലെ വിവിധ സെക്ഷനുകളും അവയുടെ പ്രവർത്തനങ്ങളും കുട്ടികൾ നേരിട്ട് കണ്ടു മനസ്സിലാക്കി. ഈ പഠനയാത്ര കുട്ടികളിൽ ഏറെ ജിജ്ഞാസ ഉണർത്തുന്നതും പുതിയ അറിവുകൾ പകരുന്നതുമായിരുന്നു.പഠനയാത്രയ്ക്ക് സ്കൂൾ ഹെഡ്മിസ്ട്രസ്, മാനേജർ, അധ്യാപകർ എന്നിവർ കുട്ടികളെ അനുഗമിച്ചു.

Related Articles

Leave a Reply

Back to top button