Pullurampara
5 ദിവസത്തെ ലാഭവിഹിതം ചികിത്സാ നിധിയിലേക്ക് കൈമാറും; കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ

പുല്ലുരാംപാറ : അപൂർവ്വ ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) ബാധിച്ച 3 കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് കൈത്താങ്ങുമായി പുല്ലാറാംപാറ, കൂടരഞ്ഞി മേഖലയിലെ സ്ഥാപനങ്ങൾ. 5 ദിവസത്തെ ലാഭവിഹിതം ചികിത്സാ നിധിയിലേക്ക് നൽകും.
നവംബർ 1 മുതൽ 5 വരെയുള്ള മുഴുവൻ ലാഭവിഹിതവും, ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും ശമ്പളവും ചേർത്തുള്ള തുക കുഞ്ഞുങ്ങളുടെ ചികിത്സാ നിധിയിലേക്ക് കൈമാറുമെന്ന് പുല്ലാറാംപാറ ഇലന്തുകടവ് പടയാട്ടിൽ ഫ്യുവൽസ്, ആനക്കാംപൊയിൽ തേൻപാറ ഡ്രീം റോക്ക് റിസോർട്ട്, പുല്ലാറാംപാറ ഇലന്തുകടവ് തെക്കിനേത്ത് ഫിനാൻസ്, കൂടരഞ്ഞി കരിങ്കുറ്റി തെക്കിനേത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ അറിയിച്ചു. കല്ലുരുട്ടി സ്വദേശികളായ പൂവത്തിച്ചാലിൽ അരുൺ-ഷാൽമി ദമ്പതികളുടെ മൂന്ന് കുഞ്ഞുങ്ങൾക്കാണ് എസ്.എം.എ രോഗം സ്ഥിരീകരിച്ചത്.







