Koodaranji

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വീൽചെയർ സംഭാവന നൽകി

കൂടരഞ്ഞി : കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വീൽചെയർ സംഭാവന നൽകി. വീൽചെയർ കൈമാറ്റത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആയിഷാബി ഷിയാസ്, മെഡിക്കൽ ഓഫീസർ ഡോ. സുബൈദ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, കാസ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ അബ്ദുൽ നാസർ, പി. ഷാജർ എന്നിവർ സംസാരിച്ചു.

ഗോകുൽ ടിപ്പർ ലോറി ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ്, കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button