Kodiyathur

ലഹരിമുക്ത കൊടിയത്തൂർ; സർവ്വകക്ഷിയോഗം നവംബർ 8 ന്

കൊടിയത്തൂർ: കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന് പിന്തുണയേകി കൊടിയത്തൂരിനെ ലഹരി മുക്ത ഗ്രാമമാക്കാൻ ഒരുങ്ങി മെക് സെവൻ ആരോഗ്യ കൂട്ടായ്മ.

ആദ്യഘട്ടമായി എക്സൈസ്, പോലീസ്, പ്രദേശത്തെ വ്യാപാരികൾ, മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരെ അടക്കം ഉൾപ്പെടുത്തി ഒരു സർവകക്ഷി യോഗം നവംബർ 8 ഞായറാഴ്ച നാലുമണിക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ വച്ച് വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ, കാരക്കുറ്റി എന്നീ പ്രദേശങ്ങൾ പൂർണ്ണമായും ലഹരി മുക്തമാക്കിയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ. തുടർന്ന് മറ്റു പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മെക് സെവൻ ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button