Mukkam

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സാ സഹായനിധി ഓഫീസ് സന്ദർശിച്ച് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ

കല്ലുരുട്ടി: എസ്എംഎ (Spinal Muscular Atrophy) ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായുള്ള ചികിത്സാ സഹായ ധനസമാഹരണ ഓഫീസ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ മുനീർ സന്ദർശിച്ചു.

​സമാഹരണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, പ്രയാസങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ പിതാവിനെ നേരിൽ കണ്ട് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും നിലവിലുള്ള ചികിത്സാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കുടുംബാംഗങ്ങളോട് ചോദിച്ചറിഞ്ഞു.

​സമൂഹത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ളവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഈ കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകാൻ സാധിക്കൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും സഹായങ്ങളും ഉറപ്പാക്കാൻ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

Related Articles

Leave a Reply

Back to top button