Kodiyathur

സൗഹൃദ ഫുട്ബോൾ ടൂർണമെന്റ്: വെസ്റ്റ് കൊടിയത്തൂർ ജേതാക്കളായി

കൊടിയത്തൂർ: നവംബർ 21ന് സൗത്ത് കൊടിയത്തൂരിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി കൊടിയത്തൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി എസ്.ഐ.ഒ വിദ്യാർത്ഥി – യുവജനങ്ങൾക്കായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ആവേശകരമായ മത്സരത്തിൽ പത്തോളം ടീമുകൾ മാറ്റുരച്ചു. ചുള്ളിക്കാപറമ്പ് ആലുംഗൽ ടർഫിൽ നടന്ന മത്സരം ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻ്റ് കെ.ടി അബ്ദുൽ ഹമീദ് കിക്കോഫ് നിർവഹിച്ചു.

ടൂർണമെന്റിൽ ജേതാക്കളായ എസ്.ഐ.ഒ വെസ്റ്റ് കൊടിയത്തൂർ യൂണിറ്റിന് ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളന പ്രചാരണ കമ്മിറ്റി അംഗം സലാഹുദ്ദീൻ വിന്നേഴ്സ് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ കുളങ്ങര യൂണിറ്റിന് എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് തൗഫീഖ് കെ.പി ട്രോഫി കൈമാറി.

സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ടൂർണമെന്റ് യുവാക്കൾക്കിടയിൽ സൗഹൃദവും കായികാവേശവും പങ്കുവെക്കുന്ന വേദിയായി.

Related Articles

Leave a Reply

Back to top button