Mukkam

ചന്ദ്രിക കാമ്പയിന് തിരുവമ്പാടി മണ്ഡലത്തിൽ ഉജ്വല തുടക്കം

മുക്കം: ചന്ദ്രിക പ്രചാരണ കാമ്പയിന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉജ്വല തുടക്കം. മണ്ഡലംതല ഉദ് ഘാടനം, പൗരപ്രമുഖ നും ജീവകാരുണ്യ പ്രവർത്തകനുമായ പി. എം അഹമ്മദിനെ വരിക്കാരനാക്കി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ.കാസിം എം എൽ എ നിർവഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ്, വൈസ് പ്രസിഡണ്ടുമാരായ യൂനുസ് പുത്തലത്ത്, പുതുക്കുടി മജീദ്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.എം സുബൈർ ബാബു, ജനറൽ സെക്രട്ടറി സലാം തേക്കും കുറ്റി, മുക്കം നഗരസഭ പ്രസിഡണ്ട് എ.എം അബൂബക്കർ, ജനറൽ സെക്രട്ടറി ഐ. പി ഉമ്മർ, നടുക്കണ്ടി അബൂബക്കർ, എം. ടി സൈദ് ഫസൽ,ചന്ദ്രിക റിപ്പോർട്ടർ മുഹമ്മദ് കക്കാട് പങ്കെടുത്തു

Related Articles

Leave a Reply

Back to top button