Thiruvambady

ഓൺലൈൻ പഠനത്തിനായി രാഹുൽ ഗാന്ധി ടി വി നൽകി

തിരുവമ്പാടി: ഓൺലൈൻ പഠനത്തിനായി രാഹുൽ ഗാന്ധി എംപി പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിക്ക് ടി വി നൽകി.

പരിപാടിയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ടി. ജെ കുര്യാച്ചൻ നിർവഹിച്ചു.

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പല്ലുരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ സി ബി കുര്യാക്കോസ്, തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് ജോയി മ്ലാങ്കുഴി, പി വി ജോൺ പുതിയാമഠം, കോയ പുതുവലിൽ, ബിആർസി ശശിധരൻ, ലൈബ്രറി പ്രസിഡണ്ട് ടി ജെ. സണ്ണി താന്നിപ്പൊതിയിൽ, സെക്രട്ടറി ടി ടി തോമസ്. ജോസ് പുളിക്കാട്ട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button