Thiruvambady
കാർഷിക ലോൺ പലിശ സബ്സിഡി വിതരണം ചെയ്യും.

തിരുവമ്പാടി : തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും കാർഷിക ലോണെടുത്ത് വീഴ്ച വരുത്താതെ കൃത്യമായി തിരിച്ചടച്ചവർക്കുള്ള പലിശ സബ്സിഡി ജൂലായ് ആറു മുതൽ വിതരണം ചെയ്യും.
സബ്സിഡിയായി ലഭിക്കുന്ന തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കും. നാൽപത്തഞ്ച് ലക്ഷം രൂപയാണ് ഇത്തരത്തിൽ സബ്സിഡിയായി വിതരണം ചെയ്യുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് ജോളി ജോസഫ് അറിയിച്ചു. 2018-2019 സാമ്പത്തിക വർഷത്തെ സബ്സിഡിയാണ് വിതരണം ചെയ്യുന്നത്.







