Kodanchery

സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിന് താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം

കോടഞ്ചേരി :സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം 2022-24 വർഷത്തെ താമരശ്ശേരി സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ഘടകത്തിൻ്റെ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് നന്മ മുദ്ര പുരസ്കാരം കരസ്ഥമാക്കി. ജില്ല കാര്യാലയത്തിൻ്റെ ഉദ്ഘാടനം സമയത്ത് ഡോ. എം. കെ. മുനീർ എം.എൽ.എ യിൽ നിന്ന് സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ് അവാർഡ് ഏറ്റുവാങ്ങി.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണം, ഉച്ചഭക്ഷണ പദ്ധതി, റോഡ് സുരക്ഷ ബോധവത്കരണം, സ്വയം തൊഴിൽ പരിശീലനം, പ്ലാസ്റ്റിക് ഫ്രീ ക്യാംപസ്, പരിസ്ഥിതി സംരക്ഷണ പരിപാടികൾ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ അവാർഡിനായി പരിഗണിച്ചു.

സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, പ്രിൻസിപ്പൽ വിജോയി തോമസ്, സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട്,ട്രൂപ്പ് കമ്പനി ലീഡർമാരായ അഖിൽ ജോണി,ചന്ദ്രു പ്രഭു,ലിയ മരിയ ബിജു,അൻസ മോൾ മാത്യുഎന്നിവരുടെ നേതൃത്വത്തിൽ വിവിധ പ്രസ്ഥാനങ്ങളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ വിജയകരമായി നടന്നു.

Related Articles

Leave a Reply

Back to top button