Karassery

സുരേഷ് ഗോപി രാജിവെക്കണം -ആദിവാസി ക്ഷേമസമിതി

കാരശ്ശേരി : ആദിവാസികളുടെ വകുപ്പ് ഉന്നതകുലജാതർ ഭരിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ ആദിവാസി ക്ഷേമസമിതി ജില്ലാകമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്താവന ആദിവാസി ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി രാജിവെക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം സമീപനങ്ങൾക്കുനേരേ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും വിലയിരുത്തി.

ജില്ലാപ്രസിഡന്റ് കെ.കെ. ബാബു അധ്യക്ഷനായി. സെക്രട്ടറി ശ്യാം കിഷോർ, കെ.പി. അശോകൻ, പ്രേമ പൂളയിൽ, പി.സി. ലത തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button