Kodanchery

ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് ഏരിയ മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും നടത്തി. ചെമ്പുകടവിൽ നടന്ന മീറ്റിങ്ങും ക്യാൻസർ ഫണ്ട് വിതരണവും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ബെന്നി ഇടയത്ത് മുഖ്യ സന്ദേശം നൽകി.

മേഖല ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം ശ്രേയസ് പ്രവർത്തനങ്ങളെ കുറിച്ചും ഏരിയ വികസനത്തെക്കുറിച്ച് ക്ലാസ് നൽകി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, പ്രോഗ്രാം ഓഫീസർ ലിസി റെജി, സി.ഒ ഗ്രേസികുട്ടി വർഗീസ്, ബീന ജോസ്, യൂണിറ്റ് സെക്രട്ടറി റോഷിനി, രാജൻ പുതുക്കാട്ടിൽ, ജോസ് റാപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button