Mukkam
ആരോഗ്യമന്ദിരം ശുചീകരിച്ചു

മുക്കം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരമുഴി ആയുഷ്മാൻ ആരോഗ്യമന്ദിർ ശുചീകരിച്ചു. മുക്കം നഗരസഭാ കൗൺസിലർ എം.ടി. വേണുഗോപാൽ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ നികുഞ്ജം വിശ്വനാഥൻ, മണ്ഡലം പ്രസിഡന്റ് പി.എസ്. അഖിൽ, യു.ടി. ഹരിദാസ്, വേലായുധൻ തുവ്വക്കണ്ടി, ഷാജി കല്ലുരുട്ടി, ദിവാകരൻ, ബാലകൃഷ്ണൻ, രാജേഷ്, സുധീഷ് എന്നിവർ നേതൃത്വംനൽകി.







