തിരുവമ്പാടി; മരക്കാട്ടുപുറത്ത് രണ്ട് കിണറുകൾ ഒരേസമയം ഇടിഞ്ഞു താഴ്ന്നു

തിരുവമ്പാടി: മുക്കം റോഡിലെ മരക്കാട്ടുപുറത്ത് രണ്ട് കിണറുകൾ ഒരേസമയം ഇടിഞ്ഞു താഴ്ന്നു. ഭാസ്ക്കരൻ, ഷൈനു എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറുകളാണ് ഇടിഞ്ഞു താഴുന്നത്.
കിണർ ഇടിഞ്ഞതിനെ തുടർന്ന് ഷൈനുവിന്റെ ഉടമസ്ഥതയിലുള്ള സമീപത്തെ കോൺക്രീറ്റ് കെട്ടിടവും അപകടാവസ്ഥയിലാണ്. കൈതപൊയിൽ അഗസ്ത്യമുഴി റോഡിലെ ഡ്രൈനേജ് നിർമ്മാണത്തിലെ അപാകതമൂലം മഴവെള്ളം ഒഴുകി പോകാതെ കെട്ടിനിന്നതാണ് കിണറടിയാനുള്ള കാരണം എന്ന് നാട്ടുകാർ പറയുന്നു.
തിരുവമ്പാടി വില്ലേജ് ഓഫിസ് അധികൃതർ, ഫയർഫോഴ്സ്, പോലീസ് എന്നിവർ ഉടൻ തന്നെ സ്ഥലത്ത് എത്തുകയും രണ്ട് കിണറുകളും പൂർണമായും മൂടുകയും ചെയ്തു.
ഇടിഞ്ഞ കിണറുകളിൽ നിന്ന് വെള്ളം എടുത്തുകൊണ്ടിരുന്ന കുടുംബങ്ങൾക്ക് താത്ക്കാലികമായി ജലസൗകര്യം ഒരുക്കികൊടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ അബ്ദുറഹ്മാൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ, കെ എം മുഹമ്മദലി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.







