Thiruvambady
തിരുവമ്പാടിയിൽ ഓഗസ്റ്റ് 18ന് എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും

തിരുവമ്പാടി: വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണത്തിൽ
തട്ടിപ്പ് നടത്തിയും ചിട്ടി നടത്തി കോടികൾ തട്ടിച്ചും ജൽ ജീവൻ പദ്ധതി അവതാളത്തിലാക്കിയും പഞ്ചായത്തിലെ ജനങ്ങളെ വഞ്ചിക്കുന്നുവെന്നാരോപിച്ച് തിരുവമ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഓഗസ്റ്റ് 18ന് എൽ.ഡി.എഫ് പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തും.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ അബ്രഹാം മാനുവൽ
ജോയി മ്ലാങ്കുഴി, ഗോപി ലാൽ, സി.എൻ പുരുഷോത്തമൻ, സജി സിലിപ്പ്, ഗണേഷ് ബാബു, വിൽസൻ താഴത്തു പറമ്പിൽ, പി.കെ ഫൈസൽ, ജോളി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.







