Thiruvambady

വിവാഹ ജീവിതത്തിൽ ഒരുങ്ങി തിരുവമ്പാടി എം.എൽ.എ; ലിൻ്റോക്ക് താങ്ങായി ഇനി അനുഷ; അഭിനന്ദന പ്രവാഹമായി സോഷ്യൽ മീഡിയ

തിരുവമ്പാടി: തിരുവമ്പാടിയുടെ സ്വന്തം എം.എൽ.എ ലിൻ്റോ ജോസഫ് വിവാഹ ജീവിതത്തിന് ഒരുങ്ങുന്നു. കെട്ടാങ്ങൽ, കച്ചേരിമുക്ക് കുടുക്ക്യങ്കൽ രാജൻ, ലത ദമ്പതികളുടെ മകളായ അനുഷ കെയാണ് വധു. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം എം.എൽ.എ തന്നെ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു.

നവംബർ മാസത്തിൽ വിവാഹം ഉണ്ടാകുമെന്നും, കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ആഘോഷങ്ങൾ ഒഴിവാക്കിയായിരിക്കും വിവാഹ ചടങ്ങ് നടക്കുക എന്നും, നീണ്ട നാല് വർഷത്തെ പ്രണയ ജീവിതത്തിൻ്റെ ഒടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിന് ഒരുങ്ങുന്നതെന്നും, റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം വധുവിൻ്റെ ഭവനത്തിൽ വച്ച് ലളിതമായ രീതിയിലാണ് നിശ്ചയം നടന്നത്. നിശ്ചയ സമയത്ത് എടുത്ത ഫോട്ടോകൾ എം.എൽ.എ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചതോടുകൂടി, സോഷ്യൽ മീഡിയയിൽ മുഴുവൻ അഭിനന്ദന പ്രവാഹമായിരുന്നു, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയും, വാട്സാപ്പിൽ സ്റ്റാറ്റസ് ആയും നിറഞ്ഞുനിന്നു ഇരുവരുടെ ഫോട്ടോകൾ.

കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആകുകയും, തുടർന്ന് പാർട്ടി നിർദ്ദേശപ്രകാരം എം.എൽ.എയായി മത്സരിച്ച്, ഈ ചെറു പ്രായത്തിൽ തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്ത് താരമായി മാറിയ എം.എൽ.എയാണ് ലിൻ്റോ ജോസഫ്. തിരുവമ്പാടിയുടെ വലിയ മാറ്റത്തിന് ഈ എം.എൽ.എയുടെ പ്രവർത്തനം സഹായകമാകും എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനത ഉണ്ട് തിരുവമ്പാടി മണ്ഡലത്തിൽ.

വിവാഹ ജീവിതത്തിലേക്ക് ഒരുങ്ങുന്ന എം.എൽ.എ ലിൻ്റോ ജോസഫിനും, അനുഷ കെ’ക്കും മണ്ഡലത്തിലെ ജനങ്ങൾക്കുവേണ്ടി തിരുവമ്പാടി ന്യൂസിന്റെ എല്ലാവിധ ഭാവങ്ങളും നേരുന്നു.

Related Articles

Leave a Reply

Back to top button