Puthuppady

പട്ടയ നടപടികൾ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.പി.ഐ നിവേദനം നല്‍കി

പുതുപ്പാടി: പുതുപ്പാടി വില്ലേജിലെ സർവ്വേ നമ്പർ 1/1ലെ പട്ടയത്തിന് അപേക്ഷ നൽകിയവർക്ക് പട്ടയത്തിനുള്ള കാലതാമസം ഒഴിവാക്കി പട്ടയ വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ പുതുപ്പാടി ലോക്കൽ കമ്മിറ്റി റവന്യൂ വകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി.

വിഷയം നിയമാനുസൃതമായി അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയാതായി നേതൃത്വം അറിയിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻമാസ്റ്റർ, ജില്ലാ അസി:സെക്രട്ടറി അഡ്വ:പി ഗവാസ്, മണ്ഡലം സെക്രട്ടറി ടി.എം പൗലോസ് മാസ്റ്റർ, വാർഡ് മെമ്പർ ഐബി റെജി, ഷാജു ചൊള്ളാമഠം, കെ ദിലീപ്കുമാർ, എ.പി ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button