Mukkam

വിദ്യാഭ്യാസമേഖലയിലെ കാവിവത്‌കരണം കലാലയങ്ങളിൽ പ്രതിരോധിക്കണം; കെ.എം അഭിജിത്ത്

മുക്കം: വിദ്യാഭ്യാസമേഖലയെ കാവിവത്‌കരിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ കലാലയങ്ങളിൽ പ്രതിരോധിക്കണമെന്ന് എൻ.എസ്.യു ദേശീയ ജനറൽസെക്രട്ടറി കെ.എം അഭിജിത്ത്. മുക്കത്ത് യൂത്ത് കോൺഗ്രസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിദ്യാർഥിസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ, സംസ്ഥാന ജന.സെക്രട്ടറിമാരായ വി.പി ദുൽഖിഫിൽ, എം ധനീഷ് ലാൽ, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ, അർജുൻ കട്ടയാട്ട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അമൽതമ്പി, അർജുൻ പൂനത്ത്, എ.കെ ജാനിബ്, ഒ.വി അദൃശ്യ, അതുല്യ ജയാനന്ദ് തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള യുവജനറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. അഗസ്ത്യൻമുഴി തൊണ്ടിമ്മൽ യു.പി സ്കൂൾ പരിസരത്തുനിന്ന് വൈകീട്ട് 4 മണിക്കാരംഭിക്കുന്ന യുവജനറാലി ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഫ്ലാഗ്ഓഫ് ചെയ്യും. പൊതുസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമാപനദിനമായ നാളെ ഉച്ചയ്ക്ക് 2:30ന് കാരശ്ശേരി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധിസമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം ലിജു, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button