Thiruvambady
ശിവസുന്ദറിന് യൂത്ത് കോൺഗ്രസിന്റെ ആദരം

തിരുവമ്പാടി: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ ഓൾ ഇന്ത്യ 666-ാം റാങ്കും കേരള എഞ്ചിനിയറിങ്ങ്(കീം) പരീക്ഷയിൽ 14ാം റാങ്കും നേടിയ ശിവസുന്ദറിനെ യൂത്ത് കോൺഗ്രസ് തിരുവമ്പാടി അനുമോദിച്ചു. യു.സി അജ്മൽ ശിവസുന്ദറിന് ഉപഹാരം കൈമാറി.
യൂത്ത് കോൺഗ്രസ് നേതാക്കളായ അമൽ ടി ജയിംസ്, ജിതിൻ പല്ലാട്ട്, ടി.എൻ സുരേഷ്, ലിബിൻ സിറിയക് അമ്പാട്ട്, ആഡ്ലിൻ കെ തോമസ്, ലിബിൻ ബെൻ തുറുവേലിൽ, മുഹമ്മദ് വട്ടപ്പറമ്പൻ തുടങ്ങിയവർ പങ്കെടുത്തു.







