Kodanchery

നെല്ലിപൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനകീയ കൂട്ടായ്‌മ യോഗം നാളെ നടത്തപ്പെടുന്നു

കോടഞ്ചേരി:നെല്ലിപ്പൊയിൽ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണല്ലോ,2025 ജനുവരി 15ന് നെല്ലിപ്പൊയിലിൽ വാടകയില്ലാതെ ലഭിച്ച താൽക്കാലിക മുറിയിൽ പൊതുജന സഹായസഹകരണത്തോടെ ആരംഭിച്ചു. നമ്മുടെ നാട്ടിലെ ദീർഘകാല മാറാരോഗികൾക്കും, കുടുംബങ്ങൾക്കും, നൽകുന്ന ശാരീരിക-സാമൂഹ്യ സാന്ത്വന പരിചരണങ്ങളും, ഇടപെടലുകളും നൂറുകണക്കിന് രോഗികൾക്കും കുടുംബത്തിനും ആശ്വാസമാണ്. ഈ പ്രവർത്തനത്തിന് നാളിതുവരെ പൊതുജനങ്ങൾ നൽകിയ എല്ലാ സഹായസഹകരണത്തിനും പ്രത്യേകം നന്ദി അറിയിക്കുന്നു. രോഗികൾക്ക് കൃത്യമായ സമയങ്ങളിൽ ചെന്ന് മരുന്ന്, പരിചരണം എന്നിവ നൽകുന്നതിന് സ്വന്തം വാഹനം ഇല്ലാത്തതിൻറെ ബുദ്ധിമുട്ടുകൾ ഏറെയാണ്. സ്വന്തമായി വാഹനം, കെട്ടിടം എന്നിവ ഗുണമേന്മയും കാര്യക്ഷമമായ പരിചരണം കൃത്യസമയത്ത് നൽകുവാൻ അത്യാവശ്യമാണ്.

പ്രസ്‌തുത കാര്യങ്ങളെക്കുറിച്ച് ആലോചിക്കുവാൻ 2025 ഒക്ടോബർ മാസം 17-ാം തീയതി വെള്ളിയാഴ്‌ച വൈകുന്നേരം 3.30 ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ജൂബിലി മെമ്മോറിയൽ ഹാളിൽ വെച്ച് ആത്മീയ-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വ്യാപാര വ്യവസായികൾ തുടങ്ങി സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊതുപ്രവർത്തകരുടെ ഒരു ജനകീയ കൂട്ടായ്‌മ യോഗം നടത്തപ്പെടുന്നു എന്ന് പ്രസിഡൻ്റ് കെ.എം. പൗലോസ്, സെക്രട്ടറി റ്റിറ്റി പേക്കുഴി എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button