Kodiyathur

ഡി വൈ എഫ് ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ എ റഹീം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: വർഗീയതക്കെതിരെ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു.

ഭൂരിപക്ഷ വർഗ്ഗീയതേയെയും ന്യൂനപക്ഷ വർഗ്ഗീയതയെയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പുരോഗമന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. ടി വിശ്വനാഥൻ, വി വസീഫ്, ദീപുപ്രേംനാഥ്‌, അഖിൽ കെ പി, അനസ് ടി, പ്രജീഷ് എ കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button