Puthuppady
പാലിയേറ്റീവ് കെയർ സെന്ററിലേക്ക് ഉപകരണങ്ങൾ കൈമാറി

അടിവാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടിവാരം ടൗൺ കമ്മിറ്റി നാടിന് സമർപ്പിക്കുന്ന ജാനു അമ്മ പാലിയേറ്റീവ് കെയർ സെന്ററിലേക്ക് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സ്പോൺസർ ചെയ്ത ഉപകരണങ്ങൾ കൈമാറി.
യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്. പി സി മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജിജോ പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലിസമ്മ തോമസ് മുഖ്യാഥിതിയായി, പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു ജോയ് മുഖ്യപ്രഭാഷണം നടത്തി.
സണ്ണി പുലികുന്നേൽ, സേവാദൾ ജില്ലാ സെക്രട്ടറി സലീം മറ്റത്തിൽ, രാജു പുലിയള്ളുങ്കൽ, റിയാസ് അടിവാരം, സുരേഷ് . എം പി, നൗഷാദ് പി.എം, കെ.കെ ബൈജു, മുഹമ്മദ്കോയ, സതീഷ് എം പി, മുഹമ്മദ് ഷാഫി, ജലീൽ പി, ബാബു .മുഹമ്മദലി, മാധവൻ എന്നിവർ സംസാരിച്ചു







