PuthuppadyThamarassery

ചുരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളുന്നു, പാതയോരങ്ങൾ വൃത്തിഹീനമായി; മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്ന് പോലീസും, വനം വകുപ്പും

അടിവാരം: താമരശ്ശേരി ചുരം ഒന്നാം വളവു മുതൽ ലക്കിടി വരെ വിനോദ സഞ്ചാരികൾ ഭക്ഷണം കഴിച്ച ശേഷം മാലിന്യങ്ങൾ അലക്ഷ്യമായി പാതയോരത്ത് വലിച്ചെറിയുന്നത് കാരണം റോഡ് വൃത്തിഹീനമായി. വീട്ടിൽ നിന്നും, ഹോട്ടലുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം റോഡരികിൽ ഇരുന്ന് കഴിച്ച് അവശിഷ്ടങ്ങളും, പൊതികളും അവിടെ തന്നെ വലിച്ചെറിയുന്നത് കാരണമാണ് വൃത്തിഹീനമാവുന്നത്.

ഇത്തരം പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസും, വനം വകുപ്പും അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button