Karassery
വിദ്യാർഥികൾ കാരശ്ശേരി പഞ്ചായത്തിന് രക്തഗ്രൂപ്പ് ഡയറക്ടറി സമർപ്പിച്ചു

കാരശ്ശേരി: ആനയാംകുന്ന് വി.എം.എച്ച്.എം ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് രക്ത ഗ്രൂപ്പ് -ഡയറക്ടറി തയ്യാറാക്കി കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് സമർപ്പിച്ചു. രക്തദാനത്തിന് തയ്യാറുള്ളവരുടെ ഗ്രൂപ്പും ഫോൺ നമ്പറും അടങ്ങിയതാണ് ഡയറക്ടറി.
പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഡയറക്ടറി പ്രകാശനം ചെയ്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ പി ലജ്ന, സില്ലി ബി കൃഷ്ണൻ, പ്രോഗ്രാം ഓഫീസർ കെ.വി നസീറ, ഡോ.ഷോബു രാമചന്ദ്രൻ, നവനീത് തുടങ്ങിയവർ സംസാരിച്ചു.






