Kodanchery

കോടഞ്ചേരി അങ്ങാടിയിൽ പകൽ വീടിനു സമീപമുള്ള ‘പൂവ്വം മുത്തശ്ശി’ വൃക്ഷത്തെ ആദരിച്ചു

കോടഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി യൂത്ത് കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ മുത്തശ്ശിയെ ആദരിച്ചു.

ചുരുങ്ങിയത് നാല് നൂറ്റാണ്ടെങ്കിലും കോടഞ്ചേരിയുടെ വികസനം കണ്ടറിഞ്ഞ വൃക്ഷ മുത്തശ്ശിയാണ് ഈ പൂവ്വമരം.

ഇന്ത്യയിലാകമാനം സമുദ്രനിരപ്പിൽ നിന്നും 90 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുന്ന വൃക്ഷമാണ് പൂവ്വ. ഇലകളും പാളികളായി അടർന്നു പോകുന്ന മിനുസമായ ഇളം തവിട്ടു നിറമുള്ള തൊലികളും ഉള്ള 40 മീറ്റർ ഉയരത്തിൽ വളരുന്നതാണ് ഈ മരം.

ഇലകൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഈ വൃക്ഷത്തിന്റെ തണ്ടിന് ഇരുവശങ്ങളിലായി 2 ജോഡി ഇലകൾ പച്ച കലർന്ന മഞ്ഞ നിറമുള്ള പൂക്കൾ എന്നിവ ഈ മരത്തിൻറെ പ്രത്യേകതകളാണ്. ആയുർവേദ ഔഷധങ്ങളിൽ പൂവ്വത്തിൻ എണ്ണയാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമായ അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, ബിജു ഓത്തിക്കൽ, ജോസുകുട്ടി അമ്പാട്ട്, സിജോ കാരികൊമ്പിൽ എന്നിവർ ആദരിക്കൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

മൺമറഞ്ഞുപോയ ഇന്ത്യയിലെ പ്രശസ്ത പ്രകൃതി സംരക്ഷകനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി ഈ വൃക്ഷം നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കൈക്കൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Related Articles

Leave a Reply

Back to top button