പി.വി. അൻവർ എംഎൽഎയുടെ പാർക്കിലെ തടയണ പൊളിച്ചു മാറ്റാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി ആരംഭിച്ചു

മുക്കം: കക്കാടംപൊയിലിലെ പി.വി. അൻവർ എംഎൽഎയുടെ പാർക്കിലെ തടയണ പൊളിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാകാത്ത സാഹചര്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പാർക്കിൽ പരിശോധന നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ, സെക്രട്ടറി ഒ.എ.അൻസു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഹൈക്കോടതി നിര്‍ദേശത്തെ ുടര്‍ന്ന് തടയണ പൊളിച്ചുനീക്കാന്‍ ഉടമകള്‍ക്ക് ഒരു മാസമാണ് ജില്ലാ കളക്ടര്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി വ്യാഴാഴ്ചയോടെ അവസാനിച്ചെങ്കിലും ഉടമകള്‍ തടയണ പൊളിച്ചുനീക്കിയില്ല. തടയണ പൊളിച്ചുനീക്കാൻ പഞ്ചായത്ത് നടപടി ആരംഭിച്ചതായി സെക്രട്ടറി ഒ.എ അൻസു പറഞ്ഞു.
പൊളിച്ചുമാറ്റിയതിന്റെ തുക ഉടമകളിൽനിന്ന് ഈടാക്കുമെന്നും പാർക്ക് സന്ദർശിച്ചതിന്റെ റിപ്പോർട്ട് ജില്ലാ കളക്ടര്‍ക്ക് സമർപ്പിക്കുമെന്നും സെക്രട്ടറി പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിക്ക് തടയണ പൊളിച്ചുമാറ്റാൻ തുക വകയിരുത്താൻ സാധിക്കില്ലെന്നും ഭരണസമിതി യോഗം ചേർന്ന് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് പറഞ്ഞു. നിലവിൽ മൂന്ന് തടയണകളാണ് പൊളിച്ചുമാറ്റാനായി ഇവിടെയുള്ളത്. ഇവയിൽ ജലശേഖരമില്ലെന്നും സംഘം പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്.
സ്വാഭാവിക നീരൊഴുക്ക് തടയുന്നുവെന്ന് കണ്ടെത്തിയാണ് പാര്‍ക്കിലെ തടയണ പൊളിച്ചുനീക്കാന്‍ കോടതി ഉത്തരവിട്ടത്. തടയണ പൊളിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്ന വിലയിരുത്തലിലാണ് അധികൃതർ. ടെന്‍ഡര്‍ വിളിച്ച് കരാര്‍ നല്‍കണം. മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.







