Kodanchery

കോടഞ്ചേരിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി, എസ്.ടി, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വിതരണം ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, ജോസ് പെരുമ്പളളി, വാർഡ് മെമ്പർമാർ, പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button