Koodaranji
കൂമ്പാറ ഗവ: ട്രൈബെൽ എൽ.പി.എസ് സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

കൂടരഞ്ഞി: കൂമ്പാറ ഗവണ്മെന്റ് ട്രൈബെൽ എൽ.പി സ്കൂളിന്
എം.എൽ.എയുടെ 2021-22 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ട് (22ലക്ഷം) ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർ സീന ബിജു, സ്കൂൾ ഹെഡ്മാസ്റ്റർ ഷാജു കെ.എസ്, പി.ടി.എ പ്രസിഡന്റ് നൗഫൽ കള്ളിയിൽ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തിരുവമ്പാടി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഉയരെ പദ്ധതി പ്രകാരമാണ് കൂമ്പാറ ഗവണ്മെന്റ് ട്രൈബെൽ എൽ.പി സ്കൂളിന് ബസ് അനുവദിച്ചത്. ബസിന്റെ ആവർത്തന ചിലവും പരിപാലനവും സ്കൂൾ പി.ടി.എ നിർവഹിക്കും.







