India

ഒരു ദിവസം മോഡി താജ്മഹലും വിൽക്കും; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി താജ്മഹലും വിൽക്കുമെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

”മേയ്ക്ക് ഇൻ ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർത്തുന്ന പ്രധാനമന്ത്രിക്ക് ആഗ്രയിൽ ഒരു ഫാക്ടറി ആരംഭിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അദ്ദേഹം എല്ലാം വിൽക്കുകയാണ്. ഒരു ദിവസം താജ്മഹൽ വിൽക്കാൻ പോലും ഇടയുണ്ട്’-രാഹുൽ പറഞ്ഞു.

പ്രധാനമന്ത്രി മോഡിക്ക് മതത്തെക്കുറിച്ച് ഒരു അറിവുമില്ല, അക്രമത്തെക്കുറിച്ച് ഒരു വിശുദ്ധ ഗ്രന്ഥവും പറയുന്നില്ല. എന്നാൽ മതത്തിന്റെ പേരിൽ അക്രമം വ്യാപിപ്പിക്കലാണ് ബിജെപിയുടെ ജോലിയെന്നും രാഹുൽ കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Back to top button