നെല്ലിപ്പൊയിൽ ടൗണിലെ കേടായ സി.സി.റ്റി. വി ക്യാമറ ഉടനെ നന്നാക്കണം

കോടഞ്ചേരി:നെല്ലിപ്പൊയിലിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡി യോഗം ചേർന്നു. ടൗണിൽ പഞ്ചായത്ത് സ്ഥാപിച്ച ക്യാമറകൾ നോക്കുകുത്തിയായി നിൽക്കുന്നത് അടിയന്തിരമായി നന്നാക്കണമെന്നും ടൗണിൽ കൂടുതൽ സോളാർ വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും അവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് കടകളിൽ മോഷണശ്രമം നടന്ന് പോലീസ് പരിശോധന നടത്തിയപ്പോളാണ് മാസങ്ങളായി ക്യാമറകൾ പ്രവർത്തിക്കുന്നില്ലന്നറിഞ്ഞത്. മലയോര ഹൈവേയിലെ പ്രധാന കവലയായ നെല്ലിപ്പൊയിലിലെ ക്യാമറകൾ വ്യാപാരികൾക്ക് മാത്രമല്ല നാട്ടുകാരുടേയും സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
നിയോജകമണ്ഡലം പ്രസിഡണ്ട് പി. പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിസണ്ട് തോമസ് മൂലേപറമ്പിൽ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരുഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പോൾസൺ അറയ്ക്കൽ, മനോജ് റ്റി. കുര്യൻ, മനോജ് നിരവത്ത്, ഷിജു മരീന, റോയി കയത്തുംകര, ജിജി കെ. ജോർജ്, ദീപാ ഷൈജോ എന്നിവർ പ്രസംഗിച്ചു.







