Mukkam
മലയോര ഹൈവേ തലയാട് -മലപുറം റീച്ച് പ്രവൃത്തി ആരംഭിക്കുന്നു.

മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ മലയോര ഹൈവേയുടെ ഭാഗമായ തലയാട് -മലപുറം റീച്ച് കൂടി പ്രവൃത്തി ആരംഭിച്ചതായി എംഎൽഎ അറിയിച്ചു.
തലയാട് -മലപുറം റീച്ചിന്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സോസൈറ്റിക്കാണ്. 48 കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള ഗതാഗത സംവിധാനമാണ് ഒരുക്കുന്നത്. തിരുവമ്പാടി മണ്ഡലത്തിൽ 3 റീച്ചുകളായാണ് മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നത്. അതിൽ ആദ്യം പ്രവൃത്തി ആരംഭിച്ച കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച് പ്രവൃത്തി അവസാനഘട്ടത്തോട് കടക്കുകയാണ് എന്നും, മലപുറം -കോടഞ്ചേരി റീച്ചിന്റെയും പ്രവൃത്തി ഉടൻ ആരംഭിക്കാനാവും എന്നും എംഎൽഎ പറഞ്ഞു.







