Koodaranji

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം ഏറ്റെടുത്ത് യു ഡി എഫ്.

കൂടരഞ്ഞി : വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവം: പ്രതിഷേധ സമരം യുഡിഎഫ് ഏറ്റെടുത്ത് എന്നും, സംഭവത്തിൽ ആരോപണ വിധേയനായ വൈസ് പ്രസിഡണ്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടും അറസ്റ്റോ തുടർ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല എന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റ് ഇട്ട വൈസ് പ്രസിഡണ്ടിന്റെ രാജിയും അറസ്റ്റും ഉടൻ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിനിധികൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.

വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും, വൈസ് പ്രസിഡന്റ് രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും യുഡിഎഫ് പ്രതിനിധികൾ പറഞ്ഞു.

മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് പള്ളിക്കുന്നേൽ, മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി എം മുകമ്മദ്‌കുട്ടി, കേരളാ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു, മുസ്ലീം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി കബീർ, ഐ എൻ ടി യു സി യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് അരുൺ ജോസഫ് എന്നിവരാണ് സമര പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Related Articles

Leave a Reply

Back to top button