Thiruvambady

കണ്ണന്താനംപടി കലുങ്ക് പുനർനിർമ്മാണം ഉന്നതതലസംഘം സ്ഥലം സന്ദർശിച്ചു

തിരുവമ്പാടി: കഴിഞ്ഞ ഉരുൾ പൊട്ടലിൽ കേടുപാടുകൾ സംഭവിച്ച മുളംകടവ് – മേലെ പൊന്നാങ്കയം മുത്തപ്പൻ ക്ഷേത്രംറോഡിലെ കണ്ണന്താനം പടി കലുങ്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

ഈ കലുങ്കിന്റെ പുനർ നിർമ്മാണത്തിനായി സംസ്ഥാന ഗവൺമെന്റ് ഫ്ലഡ് റിലീഫ് ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റിനു പുറമെ എക്സിക്യൂട്ടീവ് എഞ്ചിനിയർ സന്ദീപ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചിത്ര, അസി എൻജിനീയർ രമ്യ, ഗ്രാമ പഞ്ചായത്ത് മുൻ അംഗം കെ ഡി ആന്റണി തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button