Thiruvambady
തിരുവമ്പാടിയിൽ നാളെ സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും

തിരുവമ്പാടി ഒയാസിസ് മെഡികെയറും താമരശ്ശേരി സി.എം.സി വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നാളെ നടക്കും.
മാർച്ച് 16 വ്യാഴം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ തിരുവമ്പാടി യു.സി മുക്കിൽ ഒയാസിസ് മെഡികെയറിൽ വച്ച് നടക്കുന്ന ക്യാമ്പിൽ ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്കാണ് അവസരം ഉണ്ടാവുക. ബുക്കിങ്ങിനായി 6238486694 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.







