Thiruvambady
ലൈഫ്മിഷൻ ഭവന പദ്ധതിയുടെ പൂർത്തീകരണ പ്രക്യാപനം നടത്തി.

ലൈഫ് മിഷൻ ഭവന പദ്ധതിയുടെ ഭാഗമായി രണ്ട് ലക്ഷം വീടുകളുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 71 വീടുകളുടെ പൂർത്തീകരണവും താക്കോൽദാന പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ശ്രീമതി. ഗീതാ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ആർ ഗോപാലൻ, സുഹ്റ മുസ്തഫ , മെമ്പർമാരായ ബിന്ദു ജയിംസ്, ഹാജറാ കമ്മിയിൽ സെക്രട്ടറി അബ്ദുൽ ബഷീർ, വി.ഇ.ഒ മാരായ സബീഷ് , റുബീന, അസി. സെക്രട്ടറി മനോജ് ജൂനിയർ സൂപ്രണ്ട് രഞ്ജിനി മറ്റ് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.







