Thiruvambady

തിരുവമ്പാടിയിൽ ഇന്ന് അഞ്ച് കോവിഡ് പോസിറ്റീവ് കേസുകൾ

ഇതര സംസ്ഥാനത്തു നിന്നും എത്തിയ ഏഴ് വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെ ഇന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാർഡ്‌ 3, 7, 13 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ്‌ 14ൽ 2 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 13 പേർ ഇന്ന് രോഗ മുക്തി നേടി. പഞ്ചായത്ത് പരിധിയിൽ നിലവിൽ 89 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 70 പേരും വീടുകളിലും മറ്റുള്ളവർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും കഴിയുന്നു.

കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഭിന്നശേഷിക്കാരായ എഴുപത്തിരണ്ട് പേർക്കും കിടപ്പു രോഗികളായ ഇരുപത് പേർക്കും കോവിഡ് വാക്സിനേഷൻ നൽകി. ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഇന്ന് തിരുവമ്പാടി അങ്ങാടിയിൽ ശുചീകരണം നടത്തി.

ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും നാളെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്തി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button