കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സമയബന്ധിതമായ ഇടപെടലിനെതുടർന്ന് പറപ്പറ്റ പാലം സഞ്ചാര യോഗ്യമാക്കി

കോടഞ്ചേരി: ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സമയബന്ധിതമായ ഇടപെടലിനെതുടർന്ന് കെ എസ് കെ ഫാബ്രിക്കേറ്റഡ് പ്രൈവറ്റ് ലിമിറ്റഡ് മാനേജ്മെൻറ് സഹായത്തോടുകൂടി ആവശ്യമായ മെറ്റീരിയൽസ് ലഭ്യമാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ തകർന്നുപോയ അപ്രോച്ച് റോഡിൽക്കൂടി ബൈക്കും ഓട്ടോറിക്ഷയും കാൽനട യത്രയും സാധ്യമാകും വിധം താൽക്കാലിക പാലം നിർമ്മിച്ചു.
നിർമ്മാണ പ്രവർത്തികൾക്ക് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പിള്ളി , മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ജോബി ഇലന്തൂർ, മനോജ് ആയിരംമല, അഭിലാഷ് സി കെ, വിനോദ് അയിരംമല, ഷാജു ഇറപ്പുഴ , ബോബി വെട്ടിക്കുഴി, ജസ്റ്റിൻ വാറൂർ എന്നിവർ നേതൃത്വം നൽകി.
ഒരാഴ്ചയിലധികമായി മലവെള്ളപ്പാച്ചിലിൽ അപ്രോച്ച് റോഡ് തകർന്നതിനെ തുടർന്ന് ചെമ്പുകടവ് മേഖലയിൽ നിന്നും പറപ്പറ്റ വഴി കോടഞ്ചേരിയിലേയ്ക്കുള്ള റോഡ് വഴിയുള്ള സഞ്ചാരം സാധ്യമായിരുന്നില്ല. നിർമ്മാണം പൂർത്തീകരിച്ച താൽക്കാലിക പാലത്തിന്റ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
പ്രദേശവാസികളുടെ സമയബന്ധിതമായ ഇടപെടലും ഒത്തൊരുമയും കഠിനാധ്വാനവും ആണ് ഇത്തരത്തിൽ പാലം ഒറ്റ ദിവസം കൊണ്ട് തന്നെ പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.ഇരുവശങ്ങളിലും കോൺക്രീറ്റ് ഇട്ടത് ഉറയ്ക്കേണ്ടതിനാൽ നാളെ രാവിലെ മുതൽ മാത്രമേ വാഹനഗതാഗതം അനുവദിക്കുകയുള്ളൂ.







