Puthuppady
ഹിബ ഫാത്തിമയെ കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ആദരിച്ചു

പുതുപ്പാടി: ടൈപ്പോഗ്രാഫിക്ക് കാർട്ടൂൺ വിഭാഗത്തിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ് നിൽ ഇടം നേടിയ ഹിബ ഫാത്തിമ യ്ക്ക് കൈതപ്പൊയിൽ ദിവ്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് ഏ.പി. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
ആശംസകൾ അർപ്പിച്ച് കെ.സി. ശിഹാബ്, സി.കെ. ബഷീർ, ജാഫർ, പി നാസർ ടി. പ്രണവ് മോഹൻ, ഷെറിജ് ഏ. വി, സഗീർ ഇ, സിദ്ധിഖ് കെ. നൗഷാദ്, പി.പി സംസാരിച്ചു. ഷെഫിഖ് ഏ.കെ. സ്വാഗതവും മനോജ് എൻ.സി നന്ദിയും പറഞ്ഞു.






