Thiruvambady

നാടിന്റെ അഭിമാനമായ കായിക പ്രതിഭകൾക്ക് പൗരസ്വീകരണം നൽകി

തിരുവമ്പാടി: ഈ വർഷത്തെ സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് സമാപിച്ചപ്പോൾ ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ല ഓവറോൾ റണ്ണർഅപ്പ് സ്ഥാനം കരസ്ഥമാക്കി. ആകെ 441 പോയന്റ് നേടിയാണ് കോഴിക്കോട് ജില്ല ഈ നേട്ടം കൈവരിച്ചത്.

ഈ 441 പോയിന്റിൽ 310 പോയന്റും നേടിയെടുത്തത് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ കായിക താരങ്ങളാണ്. 20 സ്വർണ്ണവും , 11 വെള്ളിയും , 11 വെങ്കലവും നേടിയതിനൊപ്പം അക്കാദമിയുടെ 22 കുട്ടികൾ ദേശീയ ജൂനിയർ മീറ്റിലേക്ക് യോഗ്യത നേടുകയും ചെയ്തു.

അഭിമാനാർഹമായ ഈ വിജയം കരസ്ഥമാക്കി മടങ്ങി വന്ന നാടിന്റെ അഭിമാനതാരങ്ങളെ തിരുവമ്പാടി ടൗണിൽ വച്ച് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെയും വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാന്റെയും നേതൃത്വത്തിൽ സ്വീകരിച്ച് അനുമോദിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ലിസി മാളിയേക്കൽ, ഷൗക്കത്തലി, മുൻ മെമ്പർ മുഹമ്മദ് വട്ടപ്പറമ്പിൽ, പുല്ലൂരാംപാറ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി മാസ്റ്റർ, അക്കാദമി ചീഫ് കോച്ച് ടോമി ചെറിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സണ്ണി കുന്നേൽ, വിവിധ സംഘടനാ പ്രതിനിധികളായ സണ്ണി വെള്ളിയേപ്പള്ളി, അജ്മൽ യു.സി., കല്പക മുസ്തഫ, പ്രോഗ്രാം ഡയറക്ടർ അജു എമ്മാനുവൽ, മലബാർ സ്പോർട്സ് അക്കാദമി ട്രഷറർ സോമൻ പി. കെ. തുടങ്ങിയവർ പ്രസംഗിച്ചു.

അക്കാദമി ചീഫ് കോച്ച് ടോമി ചെറിയാൻ, കൺവീനർ ടി.ടി കുര്യൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

രൂക്ഷമായ കോവിഡ് പ്രതിസന്ധിയിലും ചീഫ് കോച്ച് ടോമി ചെറിയാന്റെയും സഹപരിശീലകരുടെയും അക്കാദമി ഭാരവാഹികളുടെയും അശ്രാന്തപരിശ്രമത്തിന്റെ ഫലമായാണ് അഭിമാനകരമായ ഈ വിജയം കരസ്ഥമാക്കുവാൻ സാധിച്ചത്.

Related Articles

Leave a Reply

Back to top button