Kodiyathur
വിദേശ മദ്യഷാപ്പിനെതിരേ യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.

കൊടിയത്തൂർ : തോട്ടുമുക്കത്ത് പുതുതായി അനുവദിച്ച വിദേശ മദ്യഷാപ്പിനെതിരേയും അനധികൃത മദ്യവിൽപ്പനക്കെതിരേയും യു.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ജനകീയ സദസ്സ് സംഘടിപ്പിച്ചു.
ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി. സുധി അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമദ്, കെ.ജി. ഷിജിമോൻ, ബഷീർ പുതിയോട്ടിൽ, സിജോ ആന്റണി, എൻ.കെ. അഷ്റഫ്, ദിവ്യാ ഷിബു, കെ.വി. അബ്ദുറഹിമാൻ, സി.ജെ. ആൻറണി, കെ.പി. അബ്ദുറഹിമാൻ, അഷറഫ് കൊളക്കാടൻ, സുബ്രമണ്യൻ, ഫസൽ കൊടിയത്തൂർ, എം.ടി. റിയാസ്, ബാബു പൊലുക്കുന്നത്ത്, യു.പി. മുഹമദ്, രാജു, ഷാജു പനക്കൽ, അബ്ദു തിരുനിലത്ത്, മുനീർ ഗോതമ്പ് റോഡ്, വൈ.പി. അഷറഫ്, ഷാലു കൊല്ലോലത്ത്, ഉമ്മർ കൊന്നാലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.







