Mukkam
സംസ്ഥാന അമച്വർ മീറ്റിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക് മുക്കത്ത് സ്വീകരണം നൽകി

മുക്കം: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മികച്ച വിജയം നേടി മടങ്ങിയെത്തിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക് മുക്കത്ത് പൗര സ്വീകരണം നൽകി.
വ്യാഴാഴ്ച വൈകുന്നേരം എട്ടുമണിക്ക് മുക്കത്തെത്തിയ കായിക താരങ്ങളെ മുക്കം പൗരസമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയാണ് ബസ്റ്റാൻഡിൽ ഒരുക്കിയ പ്രത്യേക വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.
മുനിസിപ്പൽ ചെയർമാൻ പി ടി ബാബു അദ്ധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങ് ലിൻ്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ ജോർജ് എം തോമസ്, വി.കെ വിനോദ്, ടി വിശ്വനാഥൻ, സുനിൽ ഖാൻ, പി.ടി അഗസ്റ്റിൻ, ജോസ് മാത്യു, ടോമി ചെറിയാൻ, ജോജോ കഞ്ഞിരക്കാടൻ, ടി.ടി കുര്യൻ, അജു എമ്മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു.
എന്റെ മുക്കം സന്നദ്ധസേന പ്രവർത്തകർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.







