Mukkam

മനാഫിനെ ആദരിക്കുന്നു

മുക്കം: അർജുന് വേണ്ടി തരളാതെ പോരാടിയ പച്ചയായ മനുഷ്യസ്നേഹിയും മതമൈത്രിയുടെ ആൾരൂപവുമായ മനാഫിനെ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ നാളെ (03.10.2024) വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ആദരിക്കുന്നു.

മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന ചടങ്ങിൽ, മാനവിക മൂല്യങ്ങൾക്കായി പ്രവർത്തിച്ച മനാഫിന്റെ നിശ്ചയദാർഢ്യവും സേവന മനോഭാവവും കണക്കിലെടുത്താണ് ആദരം.കൂടാതെ, ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിലിന് നേതൃത്വം നൽകിയ വിവിധ സന്നദ്ധ സംഘടനകളിലെ വളണ്ടിയേഴ്സിനെയും ചടങ്ങിൽ ആദരിക്കുമെന്നു അറിയിച്ചു.

പരിപാടിയിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, സേവന മേഖലകളിലെ പ്രമുഖർ പങ്കെടുക്കും

Related Articles

Leave a Reply

Back to top button